രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു,മരണനിരക്ക് ഉയരുന്നു

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 1,61,386 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,81,109 പേര്‍ കോവിഡ് മുക്തരായി.ടെസ്റ്റ് പോസിറ്റിവിറ്റി 9.26 ശതമാനമായി കുറഞ്ഞു. മരണസംഖ്യ ഉയരുന്നു; 1,733 പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ 3,95,11,307 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 167.29 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായി.