വെമ്പായത്ത് നാല് കോടിയുടെ തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിൽ .

 നാല് കോടിയോളം വില വരുന്ന തിമിംഗല ഛർദ്ദിയും മാരക മായ ലഹരി വസ്തുക്കളുമായി കഴക്കൂട്ടം സ്വദേശി വാമനപുരം എക്സൈസിന്റെ  പിടിയിലായി. 

വെമ്പായം കൊപ്പം അന്താരാഷ്ട്ര നീന്തൽ കുളത്തിന് സമീപ റോഡിൽ വെച്ചാണ് നാല്  കിലോഗ്രാം തിമിംഗല ശർദ്ദി, രണ്ടു ഗ്രാം  എം ഡി എം ഐ,15 ഗ്രാം ഹാഷിസ് ഓയിൽ എന്നിവയാണ് കഴക്കുട്ടം ചന്തവിള സ്വദേശി 28 വയസുള്ള ഗരീബ് എന്ന വ്യക്തിയിൽ നിന്നും പിടികൂടിയത്.