വരന് മുടിയില്ല,വിഗ്ഗാണെന്നറിഞ്ഞ വധു ബോധംകെട്ടു വീണു,വിവാഹം മുടങ്ങി

കല്യാണ മണ്ഡപത്തില്‍ നിന്നും വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു ബോധം കെട്ടു വീണു. ഉത്തര്‍പ്രദേശ് ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയിലാണ് സംഭവം.ഒടുവില്‍ യുവതി കല്ല്യാണത്തില്‍ നിന്നും പിന്മാറുകയും ചെയ്തു.

കല്യാണ ദിവസം വരന്‍ തലമുടിയില്‍ അമിതമായി ശ്രദ്ധിക്കുകയും പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നത് കണ്ടതും സംശയം വര്‍ധിപ്പിച്ചു. അങ്ങനെയാണ് രഹസ്യം കണ്ടുപിടിച്ചത്. ഇതോടെ വരന്‍ വിഗ്ഗ് വച്ചതറിഞ്ഞ് യുവതി മണ്ഡപത്തില്‍ തല കറങ്ങി വീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ വിവാഹത്തിന് സമ്മതമല്ലെന്ന് വധു അറിയിക്കുകയും ചെയ്തു.

ബീഹാറിലും അടുത്തിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തനിക്കും ബന്ധുക്കള്‍ക്കും ഭക്ഷണം വിളമ്പാൻ വൈകിയതില്‍ പ്രതിഷേധിച്ച്‌ വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയിരുന്നു. ബീഹാറിലെ പൂര്‍ണിയയില്‍ ആയിരുന്നു സംഭവം.