വക്കം സ്വദേശിയായ വിദ്യാർഥി തമിഴ്‌നാട്ടിൽ മരണപ്പെട്ടതിൽ ദുരൂഹതയെന്ന് കുടുംബം. ചെന്നയിൽ മരണപ്പെട്ട വിദ്യാർത്ഥിയുടെ മരണത്തിലാണ് ദുരൂഹതയുണ്ടെന്ന് ആരോപണവുമായി കുടുംബം രംഗത്ത് വന്നിരിക്കുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. വക്കം സ്വദേശിയായ ഷാഹിൻഷായുടെ മരണത്തിലാണ് കോളേജ് അധികൃതരുടെയും സുഹൃത്തുക്കളുടെയും പങ്ക് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നത്.
ജനുവരി രണ്ടാം തീയതിയാണ് വക്കം സ്വദേശിയായ ഷാഹിൻ ഷായെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചെന്നൈ ഗുരുനാനാക് കോളേജിലെ വിദ്യാർത്ഥി ആയിരുന്നു ഷാഹിൻ. കോളേജ് അവധി ദിവസം സുഹൃത്തുക്കൾക്കൊപ്പം സഹപാഠിയുടെ വീട്ടിൽ പോയതിന് ശേഷമാണ് ഷാഹീൻ ഷാ മരിച്ചത്. ഉച്ചക്ക് ഒന്നരയോടെ മരിച്ച ഷാഹീൻ ഷായുടെ ഫോണിൽ നിന്നും മരണവിവരം മൂന്ന് മണിയോടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
അതേസമയം, ഉച്ചക്ക് ഒന്നരക്ക് മരിച്ച ഷാഹീൻ ഷായുടെ ഫോൺ വൈകീട്ട് നാലരവരെ ഓൺലൈനിൽ സജീവമായിരുന്നെന്നാണ് കുംടുംബത്തിന്റെ ആരോപിക്കുന്നത്. മരണത്തിൽ ഷാഹീൻഷായുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്ന കാര്യത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉൾപ്പടെ വൈകിപ്പിക്കുന്നതായാണ് കുംടുംബത്തിന്റെ ആരോപണം.
കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. കുടുംബത്തിന്റെ ആവിശ്യം പരിഗണിച്ചുകൊണ്ട് ബിജെപി, യുവമോർച്ച പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി ജില്ലാ കളക്ടർക് പരാതി നൽകി.