*കിളിമാനൂർ ഗ്രാമ പഞ്ചായത്ത് വാഹനം ആറ്റിങ്ങൽ കോടതി ജപ്തിചെയ്യാൻ ഉത്തരവായി*

കിളിമാനൂർ ഗ്രാമ പഞ്ചായത്ത് വാഹനം ആറ്റിങ്ങൽ കോടതി ജപ്തിചെയ്യാൻ ഉത്തരവായി. കിളിമാനൂർ ചൂട്ടയിൽ ഒരു വീടകമ്മയുടെ വസ്തു പഞ്ചായത്ത് ഉടമയുടെ അനുവാദം ഇല്ലാതെ പഞ്ചായത്ത് കാർ കയ്യേറി മതിലും ഇടിച്ച കേസിൽ 1,63000 ത്തോളം രൂപ നഷ്ടപരിഹാരമായി വസ്തുഉടമയ്ക്ക് പഞ്ചായത്ത് നൽകാൻ 2015ൽ കോടതി വിധി ഉണ്ടായിരുന്നു അതിനുശേഷം അന്നത്തെ സിപിഎം ഭരണസമിതി ഈവിധിക്കെതിരെ അപ്പീൽ പൊവുകയൊ, വിധിപ്രകാരമുള്ള തുക കോടതിയിൽ കെട്ടി വയ്ക്കുകയൊചെയ്തില്ല പിന്നീട് പഞ്ചായത്ത് കോടതി വിധി മാനിക്കാതെപണം ഒടുക്കാതെയിരുന്നു. ഈകാലയളവിലെ പഞ്ചായത്ത് സെക്രട്ടറിമാരും ഭരണസമിതിയും ഈവിധിക്കെതിരെ പിന്നീട് ഒന്നും ചെയ്തില്ല. നിലവിലെ ഭരണസമിതി ജപ്തി നടപടി വന്നപ്പോൾ ആണ് വിവരമറിയുന്നത്.
പഞ്ചായത്ത് വാഹനം ജപ്തിചെയ്യാൻ ആമീൻഎത്തി.നൊട്ടിസ് നൽകിയതായറിയുന്നു. അടുത്ത ദിവസം പഞ്ചായത്ത് വാഹനം സെക്രട്ടറി കോടതി യിൽ ഹാജരാക്കേണ്ട ഗതികേടിലാണ്പഞ്ചായത്ത് നേരെ കേസ് നടത്തിയില്ലെന്നും ആക്ഷേപം ഉയരുന്നു