ആംബുലൻസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം-പ്രതി പിടിയിൽ

കൊല്ലം ജില്ലയിൽ ആയിരനല്ലൂർ വില്ലേജിൽ മണലിൽ കിണറ്റുമുക്ക് സതീഷ് ഭവനിൽ നിന്നും കരിപ്പൂർ വില്ലേജിൽ മഞ്ച പുന്നവേലിക്കോണം കിച്ചു ഭവനിൽ താമസം സൈമൺ മകൻ സതീഷ് (30) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ജില്ല ആശുപത്രിയിൽ  വരുന്ന ആംബുലൻസിൻ്റെ ഓട്ടങ്ങൾ ആശുപത്രി ജീവനക്കാർ സി പി ആംബലൻസിന് വിളിച്ചു കൊടുക്കുന്നതിനെ  പരാതിക്കാരനായ ആനാട്  സ്വദേശിയും ജില്ല ആശുപത്രിയിക്ക് മുന്നിലെ ആംബുലൻസ് ഡ്രൈവറുമായ  രാജീവ് പറഞ്ഞു വിലക്കിയതിലുള്ള വിരോധത്താൽ സി പി ആംബലൻസിലെ മുൻ ഡ്രൈവറായ സതീഷ് ഇരുമ്പ് കഷ്ണം കൊണ്ട് രാജീവിനെ തലക്കിടിച്ചു കൊലപ്പെടുത്താൽ ശ്രമിച്ചതിനാണ് ഇയാൾ പിടിയിലായത്. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ് ഐ സുനിൽ ഗോപി എന്നിവർ ചേർന്നാണ്  പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്. സീനിയോറിറ്റി വിഷയവുമായി ബന്ധപ്പെട്ട് ആംബുലൻസിൻ്റെ ഡ്രൈവർമാർ തമ്മിൽ ഇവിടെ തർക്കങ്ങൾ പതിവാണ്. സി പി ആംബലൻസിന് വേണ്ടി ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി  ജീവനക്കാരും ഓട്ടം പിടിച്ചു കൊടുക്കുന്നു എന്ന പരാതി നിലവിലുണ്ട്. സീനിയോറിറ്റി  അനുസരിച്ച് ഒട്ടം എടുക്കാൻ ഒരു വിഭാഗം തയ്യാറാവാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം, ആംബലൻസ് ജീവനക്കാർ സാമൂഹ്യ വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടുന്നതായും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചിട്ടണ്ട്.