കഴിഞ്ഞ 11ന് പ്രസവ ചികിത്സയ്ക്കായി ആര്യയെ നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 16ന് ആര്യയെ എസ്‌എടി ആശുപത്രിയിലേക്ക് മാറ്റി. എസ്‌എടിയില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ ഒരു ആണ്‍കുഞ്ഞിന് ആര്യ ജന്മം നല്‍കിയെങ്കിലും ആരോഗ്യനില വഷളായി. തുടര്‍ന്ന് 18ന് രാവിലെ മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് മരിച്ചു.
നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതരുടെ അനാസ്ഥകാരണമുണ്ടായ ചികിത്സപ്പിഴവാണ് ആര്യ മരിക്കാന്‍ കാരണമെന്ന് ഭര്‍ത്താവ് അരുണും ബന്ധുക്കളും ആരോപിച്ചു. എന്നാല്‍ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്നാണ് എസ്‌എടിയിലേക്ക് ആര്യയെ റഫര്‍ ചെയ്തതെന്ന് ചികിത്സിച്ച നെടുമങ്ങാട് ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമാക്കി.