മന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി. മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയിട്ടില്ല. വി.സി. നിയമനത്തില്‍ പൂര്‍ണനിയമന അധികാരി ഗവര്‍ണറാണെന്നും ലോകായുക്ത പറഞ്ഞു. 

കണ്ണൂര്‍ വിസിയായുള്ള പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തില്‍  ഗവര്‍ണര്‍ക്ക് മന്ത്രി ബിന്ദു കത്തെഴുതിയത് അധികാരദുര്‍വിനിയോഗമെന്ന് ആരോപിച്ച് രമേശ് ചെന്നിത്തലയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന വിശദമായ വാദത്തില്‍ മന്ത്രിക്ക് അനുകൂലമായിരുന്നു ലോകായുക്തയുടെ നിരീക്ഷണങ്ങള്‍. മന്ത്രിയുടെ കത്ത് ശുപാര്‍ശയല്ലെന്നും നിര്‍ദേശമാണെന്നും നിരീക്ഷിച്ച ലോകായുക്ത ഗവര്‍ണര്‍ക്ക് അത് തള്ളുകയോ കൊള്ളുകയോ ചെയ്യാമായിരുന്നെന്നും പറഞ്ഞു. മാത്രവുമല്ല, ലോകായുക്തയുടെ പരിധിയില്‍ ചാന്‍സലറോ പ്രോ ചാന്‍സലറോ വരില്ല, കത്ത് ഇടപാട് ഇരുകൂട്ടരും സമ്മതിക്കുന്നതിനാല്‍ അന്വേഷണത്തിന്റെ പ്രസക്തിയെന്തെന്നും