അഞ്ചുതെങ്ങിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വീണ്ടും കോടികളുടെ പദ്ധതിയെത്തുന്നു.

▪️ആറും ഏഴും ലക്ഷം ശേഖരണ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക്കൾ നിർമ്മിയ്ക്കും.
▪️പഴയ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കും.
▪️ടാങ്ക് നിർമ്മിക്കുക ഗ്രാമ പഞ്ചായത്ത് ഓഫീസ്ഭൂമിയിൽ.

 

തീരദേശഗ്രാമമായ അഞ്ചുതെങ്ങിന്റെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളമാണ്. വാട്ടർ അതോരട്ടറിയെയാണ് കുടി വെള്ളത്തിനായി ആശ്രയിക്കുന്നത്. മൂന്ന് ദിവസം കൂടുമ്പോളാണ് എവിടെ കുടിവെള്ളം കിട്ടുന്നത്. അതും പഞ്ചായത്തിലെ എല്ലാഭാഗത്തും എത്താറില്ല.
പഞ്ചായത്തിലെ ഒന്നു മുതൽ മൂന്നു വരെയുള്ള വാർഡുകളിൽ കാക്കക്കുഴി പദ്ധതിയിൽ നിന്നുമാണ് കുടി വെള്ളം ലഭിക്കുന്നത്. അത് വലിയ കുഴപ്പമില്ലാതെ മുറക്ക് ലഭിക്കുന്നുണ്ട്.

കുടിവെള്ളം കൃത്യമായി കിട്ടാത്തത് കാരണം എവിടെ നിരന്തരം പ്രശ്നങ്ങൾ ആണ്.
 ഇതിനു ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി ഗ്രാമ പഞ്ചായത്ത്‌ മുൻകൈ എടുത്ത് ത്രിതല പഞ്ചായത്തുകളെ യോജിപ്പിച്ചു കൊണ്ട് ഒരു പദ്ധതി തയ്യാറാക്കി സമർപ്പിച്ചു.

ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിൽ
ആറു ലക്ഷം ശേഖരണ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക് മുകളിലും, ഒരു ലക്ഷം ശേഖരണ കപ്പാസിറ്റി ഉള്ള ടാങ്ക് താഴെയും നിർമ്മിക്കും. വാട്ടർ അതോരട്ടറിയിൽ നിന്നും പൈപ്പ് ലൈനിലൂടെ നേരിട്ട് വെള്ളം താഴെ നിർമ്മിച്ച ടാങ്കിൽ ശേഖരിച്ചു പമ്പ് ചെയ്തു മുകളിലെ ടാങ്കിൽ എത്തിച്ചു വിതരണം ചെയ്യാനാണ് പദ്ധതി. കൂടാതെ പഴയ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കലും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്.

അഞ്ചു കോടി അറുപതിയേഴു ലക്ഷം രൂപയാണ്  പദ്ധതിയുടെ ചിലവ്. നിലവിലെ ഭരണ സമിതിയുടെ കാലാവധി ക്കുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നു ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ലൈജു പറഞ്ഞു. ഇതിന്റെ പ്രവർത്തനം ആരംഭിക്കാനായി ഒരു കോടി നാല്പത് ലക്ഷംരൂപ വാട്ടർ അതോരട്ടറിയിൽ അടച്ചുകഴിഞ്ഞു .

ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തകൾ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും, ഈ  പദ്ധതി പൂർത്തിയാകുമ്പോൾ തീര ജനതയുടെ കുടിവെള്ള പ്രശ്നതിന് പരിഹാരം ആകുമെന്നുംപ്രസിഡന്റ്‌ വി ലൈജു പറഞ്ഞു.