*പാപ്പാല ഗവ :എൽ. പി. എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്*

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ നടത്തിപ്പിനായുള്ള കർമസമിതി രൂപീകരണ യോഗംഒ. എസ് അംബിക എം. എൽ. എ.ഉദ്ഘാടനം ചെയ്തു.

പ്രീ പ്രൈമറി ശാക്തീകരണ ത്തിനായി എസ്. എസ്. കെ യിൽ നിന്നും  പതിനഞ്ച് ലക്ഷം രൂപയുടെ പദ്ധതി അനുവദിച്ചതായി ജില്ലാ പ്രോഗ്രാം ഓഫിസർ റെനി വർഗീസ് അറിയിച്ചു. ബഹുജന പങ്കാളിത്ത ത്തോടെ ഈ പദ്ധതി പൂർ ത്തീകരിക്കുമ്പോൾ സംസ്ഥാനത്തെ മികച്ച പ്രീ പ്രൈമറി യാക്കി മാറ്റാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ സ്കൂൾ കെട്ടിടത്തിനായി ഒരു കോടി രൂപയുടെ ഫണ്ട് അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് എം. എൽ. എ അറിയിച്ചു. ഇത്‌ കൂടിയാകുമ്പോൾ എല്ലാ സൗകര്യവുമുള്ള മണ്ഡലത്തിലെ മികച്ച വിദ്യാലയമായി പാപ്പാല ഗവ :എൽ. പി.എസ് മാറുമെന്ന് എം. എൽ. എ അഭിപ്രായപ്പെട്ടു.

പി. ടി. എ. പ്രസിഡന്റ് കെ. ജി. ശ്രീകുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജി. എൽ.അജീഷ്, എസ്. സിബി, എസ്. എസ്. കെ. ബ്ലോക്ക് പ്രോജെക്ട് കോഡിനേറ്റർ വി. ആർ. സാബു,പഞ്ചായത്ത് അംഗങ്ങളായ എൻ. സലിൽ, ശ്രീലത ടീച്ചർ, എൻ. എസ്.അജ്മൽ, ചെറുനാരകം കോട് ജോണി എന്നിവരും മുൻv പഞ്ചായത്ത് പ്രസിഡന്റ് എസ് രഘുനാഥൻ നായർ, എം. കെ. ഗംഗാധര തിലകൻ, കിളിമാനൂർ ചന്ദ്രൻ, ജെ. ജിനേഷ്, ആർ.ബാബു രാജ്, പുഷ്പരാജൻ,  എന്നിവർ സംസാരിച്ചു.

പദ്ധതി നിർവഹണ ത്തിനായി അടൂർ പ്രകാശ് എം. പി, ഒ. എസ് അംബിക എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ബി.സുരേഷ്‌കുമാർ, കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബി. പി മുരളി, പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരി കൃഷ്ണൻ (രക്ഷധികാരികൾ )
എസ്. രഘു നാഥൻ നായർ (ചെയർമാൻ ) കെ. ജി. ശ്രീകുമാർ, എസ്. സിബി(വൈസ് ചെയർമാൻ മാർ)
കെ. വി. വേണുഗോപാൽ (ജനറൽ കൺവീനർ) കെ. ഷീബ (ജോയിന്റ് കൺ വീനർ) ഉൾപ്പടെ 15 അംഗ നിർവാഹക സമിതിയെ തെരഞ്ഞെടുത്തു.

യോഗത്തിന് പ്രഥമാ ധ്യാപകൻ കെ. വി. വേണുഗോപാൽ സ്വാഗത വും സ്റ്റാഫ് സെക്രട്ടറി ബി. കെ. റസീന നസീന നന്ദിയും പറഞ്ഞു.