*ചെമ്മരുതിയിൽ ഗാർഹിക മാലിന്യസംസ്‌കരണ സംവിധാനം*

ചെമ്മരുതി: ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് ചെമ്മരുതി ഗ്രാമപ്പഞ്ചായത്ത് ഗാർഹിക മാലിന്യ സംസ്‌കരണ സംവിധാനമൊരുക്കുന്നു.
സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ലഭ്യമാക്കിയ ഗാർഹിക മാലിന്യസംസ്‌കരണ സംവിധാനത്തിന്റെ വിതരണോദ്‌ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ആർ.ലിനീസ്, പഞ്ചായത്തംഗങ്ങളായ ഗീതാനളൻ, ജി.എസ്.സുനിൽ, എൽ.സ്മിത, ശശികല, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പ്രവീൺ എന്നിവർ സംബന്ധിച്ചു.