ശാർക്കര പൊങ്കാലയ്ക്ക് തുടക്കമായി

ചരിത്ര പ്രസിദ്ധമായ  ശാർക്കര ക്ഷേത്രത്തിലെ കാളിയൂട്ട് ചടങ്ങുകൾക്ക് മുന്നോടിയായുള്ള പൊങ്കാല സമർപ്പിച്ചു. വടക്കേനടയിൽ ക്ഷേത്ര സേവാപ്പന്തലിന് സമീപം പ്രത്യേകമൊരുക്കുന്ന പണ്ടാരയടുപ്പിൽ രാവിലെഒൻപതരയ്ക്ക് മേൽശാന്തി ചിറയ്ക്കര നന്ദനമഠത്തിൽ പ്രേംകുമാർ പോറ്റി അഗ്നിപകർന്നു . 11.30 നാണ് നിവേദിക്കൽ ചടങ്ങുകൾ.

കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് ക്ഷേത്രപരിസരത്ത് ഇക്കുറിയും പൊങ്കാല സമർപ്പണത്തിന് അനുമതി നൽകിയിട്ടില്ല. എന്നാൽ, ഭക്തർ ഈ സമയം അവരവരുടെ വീടുകളിൽ പൊങ്കാല സമർപ്പിക്കണമെന്ന് ക്ഷേത്രം അധികൃതർ അഭ്യർത്ഥിച്ചിരുന്നു.