കേന്ദ്ര റയിൽവേ മന്ത്രാലയം കൊല്ലം വരെ ദീർഘിപിയ്ച്ചു നൽകിയ നാഗർകോവിൽ - കൊല്ലം പാസ്സഞ്ചർ സർവീസിന് കടയ്ക്കാവൂർ റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ സ്വീകരണം നൽകി.
യാത്രക്കാരുടെയും പാസഞ്ചേഴ്സ് അസോസിയേഷന്റേയും ദീർഘകാലത്തെ ആവശ്യമായിരുന്നു തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് ഈ ട്രെയിൻ നീട്ടി നൽകണം എന്നത്. ഇതിന്റെ ഭാഗമായി പാർലമെന്റ് അംഗം ഉൾപ്പെടെയുള്ളവർക്ക് നിരവധി തവണ നിവേദനങ്ങളും സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നാഗർകോവിൽ - തിരുവനന്തപുരം പാസ്സഞ്ചർ ട്രെയിനിൻ കേന്ദ്ര റെയിൽവേ മന്ത്രാലയം കൊല്ലംവരെ നീട്ടിനൽകിയത്.
സർവ്വീസ് കൊല്ലം വരെ ദീർഘിപ്പിയ്ച്ചതോടെ ചിറയിൻകീഴ് , കടയ്ക്കാവൂർ , വർക്കല സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടെ തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കുമുള്ള യാത്ര കൂടുതൽ സൗകര്യപ്രധമാകുമെന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
ഇന്ന് രാവിലെയോടെ കടയ്ക്കാവൂരിൽ എത്തിച്ചേർന്ന നാഗർകോവിൽ കൊല്ലം സർവീസ്ന് പാസ്സഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കായിക്കര അശോകൻ, വൈസ് പ്രസിഡന്റ്മാരായ വക്കം സുകുമാരൻ, അഡ്വ റസൂൽ ഷാൻ, അഡ്വ പ്രദീപ് കുമാർ, ട്രഷറർ സജീൻ, തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിക്കുകയായിരുന്നു.
പരിപാടിയിൽ സാമൂഹ്യ കടയ്ക്കാവൂർ, ചിറയിൻകീഴ് പഞ്ചായത്തിലെ ജനപ്രതിനിധികളും, സാമൂഹ്യ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.