അഞ്ചുതെങ്ങ് മുതലപ്പൊഴി ഫിഷിങ്ങ് ഹാർബറിലെ നിർബന്ധിത ടോൾ പിരിപ് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെയെന്ന ആക്ഷേപം ശക്തമാകുന്നു.
മുതലപൊഴി ഹാർബറിൽ മത്സ്യം വ്യാപാരത്തിനായ് പുറത്ത് ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായ് എത്തുന്ന വാഹനങ്ങളിൽ നിന്ന് ഹാർബർ ഡിപ്പാർട്മെന്റ് നിർബന്ധിത ടോൾ പിരിക്കുമെങ്കിലും അവർക്ക് ആവിശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം ഉയർന്നിരിക്കുന്നത്.
പ്രാഥമിക ആശ്യങ്ങൾകക്കായുള്ള ശുചിമുറികളോ, ആവിശ്യമായ പാർക്കിങ്ങ് സൗകര്യങ്ങളോ ഒരുക്കി നൽകാതെയാണ് ഇവിടെ ടോൾ പിരിവ് നടക്കുന്നതെന്നാണ് ആക്ഷേപം.
ഹാർബറിൽ വ്യാപാര ആവിശ്യങ്ങൾക്കായ് എത്തുന്നവർക്കായി ടോയ്ലറ്റ് ബ്ലോക്ക്‌കൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇത് പൂട്ടിയിട്ട അവസ്ഥയിലാണുള്ളത്.
മത്സ്യ വ്യാപാരികൾക്കും തൊഴിലാളികൾക്കും ഉപയോഗിക്കാനായ് നിർമ്മിച്ചിട്ടുള്ള ടോയ്‌ലെറ്റുകൾ പൂട്ടിട്ട് പൂട്ടി താക്കോലുകൾ മറൈൻ എൻഫോസ്‌മെന്റ്നും കോസ്റ്റൽ പോലീസിനുമായി നൽകിയിരിക്കുകയാണെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.
നിലവിൽ ഇവിടെ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി മൂന്ന് ശുചിമുറികളും, കുളിമുറികളുമാണ് ഉള്ളത് ഇതാണ് താഴിട്ട് പൂട്ടി ഉദ്യോഗസ്ഥർക്കായ് മാത്രം വീതിച്ചു നൽകിയിരിക്കുന്നത്. എന്നാൽ ഈ രണ്ടു ഡിപ്പാർമെന്റിനും ഹാർബറിൽ സ്വന്തമായി ഓഫീസുകൾ അതിനാവിശ്യമായ സൗകര്യങ്ങളും ഉണ്ടെന്നുമാണ് തൊഴിലാളികൾ പറയുന്നത്.
ടോൾ എടുത്തു മത്സ്യ വ്യാപാരത്തിനായ് വരുന്ന ലോറി ഡ്രൈവർമാർ, തൊഴിലാളി സ്ത്രീകൾ എന്നിവർ ഇതുമൂലം ദുരിതത്തിലായിരിയ്ക്കുകയാണ് പ്രാഥമിക ആവിശ്യങ്ങൾക്ക് സമീപ പ്രദേശങ്ങളിലെ വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
പാർക്കിങ് സൗകര്യങ്ങളുടെ അപര്യാപ്തതയും ഇവിടെ എത്തുന്ന വ്യാപാടികളെയും തൊഴിലാളികളെയും വളയ്ക്കുകയാണ് വാഹനങ്ങൾ പ്രവേശിയ്ക്കുന്നതും തിരികെ പോകുന്നതും ഒരേ വാതിലൂടെ ആയതിനാൽ ഇവിടെ യതാഗതക്കുരുക്ക് നിത്യ സംഭവമാണ്, കൂടാതെ ആവിശ്യത്തിന് പാർക്കിങ്ങ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ പ്രധാന റോഡിന്റെ ഇരുവശങ്ങളിലും മുതപ്പപ്പൊഴി പാലത്തിന് മുകളിലുമായാണ് പാർക്ക് ചെയ്യേണ്ടി വരുന്നത്. ഇത് ഈ പ്രദേശത്തെ വാഹന ഗതാഗതം ദുഷ്കര്മാക്കുന്നുണ്ട്. വിദേശ യാത്രക്കയായ് തീരദേശ റോഡ് മാർഗ്ഗം എയർപോർട്ടിലും പോയ നിരവധിപേർക്ക് ഈ മേഖലയിലെ അനധികൃത പാർക്കിങ്ങ് മൂലം മണിക്കൂറുകൾ വൈകി എയർപോർട്ടിൽ എത്തേണ്ട അവസ്ഥപോലും ഉണ്ടായിട്ടുണ്ട്.
ലോറി 85, മിനി ലോറി 60, കാർ 40, ടെമ്പോ 50, ഓട്ടോറിക്ഷ - രൂപ 25, മോട്ടോർ സൈക്കിൾ / സ്കൂട്ടർ - രൂപ 20, സൈക്കിൾ - രൂപ 15, ആൾക്കാർ - രൂപ 10 എന്നിങ്ങനെയാണ് ടോൾ ഇനത്തിൽ ദിനംപ്രതി ഹാർബർ വകുപ്പ് പിരിവ് നടത്തുന്നത്.
എത്രയും പെട്ടെന്നുതന്നെ ഹാർബർ അധികൃതർ ഇടപെട്ട്കൊണ്ട് ഈ വിഷയങ്ങളിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവിശ്യം.