മൂന്നാംമൂട് ജങ്ഷനിൽ ബേക്കറിക്കട നടത്തുന്ന സാജൻ, ഇതിനോടു ചേർന്നു കട നടത്തുന്ന സഹോദരൻ സച്ചിൻ എന്നിവർക്കാണ് മർദനമേറ്റത്.
ബുധനാഴ്ച ഉച്ചയ്ക്കു ഒന്നരയോടെയാണ് സംഭവം.
ബൈക്കിലെത്തിയ മൂന്നുപേരിൽ രണ്ടുപേർ ചേർന്ന് ബേക്കറിയുടെ മുന്നിൽ നിൽക്കുകയായിരുന്ന സാജനെ മർദിച്ചു. ഇതു തടഞ്ഞപ്പോഴാണ് സച്ചിന് മർദനമേറ്റത്.
ആളുകൾ കൂടിയപ്പോൾ സംഘം ബൈക്കിൽ രക്ഷപ്പെട്ടു.
പരിക്കേറ്റ സാജനും സച്ചിനും പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടി.
മൂന്നാംമൂട് സ്വദേശികളായ രാജേഷ്, ജഗൻ എന്നിവരാണ് പ്രതികളെന്നും ജഗനെ അറസ്റ്റു ചെയ്തതായും രാജേഷ് ഒളിവിലാണെന്നും വട്ടിയൂർക്കാവ് പോലീസ് പറഞ്ഞു.