,എന്താണ് ഡിജിറ്റൽ കറൻസി

ഡിജിറ്റല്‍ രൂപത്തില്‍ ഒരു സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന നിയമപരമായ ടെന്‍ഡറാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി.

ഇത് ഒരു ഫിയറ്റ് കറന്‍സിക്ക് സമാനമാണ്, എന്നാല്‍ പ്രവര്‍ത്തനം വ്യത്യസ്തമാണ്, സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച്‌ പരസ്പരം കൈമാറ്റം ചെയ്യാവുന്നതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിങ്ങള്‍ ഉപയോഗിക്കുന്ന നിയമപരമായ കറന്‍സിക്ക് സമാനമാണ് സിബിഡിസി,. അത് ഒരു ഡിജിറ്റല്‍ രൂപത്തിലാണെന്ന് മാത്രം. ഫിയറ്റ് കറന്‍സിയുടെ ഡിജിറ്റല്‍ രൂപമാണ് സിബിഡിസി, ഇടപാടുകള്‍ എളുപ്പമാക്കും.

ഫിസിക്കല്‍ പണത്തിന് സുരക്ഷിതവും ശക്തവും സൗകര്യപ്രദവുമായ ബദല്‍ നല്‍കുന്ന ഒന്നായി സിബിഡിസിയെ ആര്‍ബിഐ നേരത്തെ വിശേഷിപ്പിച്ചിരുന്നു.

വിവിധ ഡിസൈനുകളെ ആശ്രയിച്ച്‌, ഒരു സാമ്ബത്തിക ഉപകരണത്തിന്റെ സങ്കീര്‍ണ്ണ രൂപവും ഇതിന് സ്വീകരിക്കാമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് പറയുന്നു.

ഒരു സിബിഡിസി ഒരു ക്രിപ്റ്റോ കറന്‍സി അല്ല. നിയമപരമായ ടെന്‍ഡറിന്റെ ഡിജിറ്റല്‍ രൂപമാണ് സിബിഡിസി എന്നാല്‍ സ്വകാര്യ വെര്‍ച്വല്‍ കറന്‍സികള്‍ തികച്ചും വ്യത്യസ്തമാണ്.