ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാര്‍ഡില്‍ സേവാഗ്രാം എന്നപേരില്‍ വാര്‍ഡ് കേന്ദ്രം തുറന്നു. നഗരസഭ സേവനങ്ങള്‍ ഘട്ടം ഘട്ടമായി വാര്‍ഡിലെ ജനങ്ങള്‍ക്കു വാര്‍ഡില്‍ തന്നെ ലഭ്യമാക്കുന്ന സംവിധാനമാണ് സേവാഗ്രം. അവനവഞ്ചേരി ടെലിഫോണ്‍ എക്സേഞ്ചിനു എതിര്‍വശമാണ് നഗരസഭാ പതിമൂന്നാം വാര്‍ഡിന്‍റെ വാര്‍ഡ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. വാര്‍ഡ് കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. എസ്.കുമാരി നിര്‍വ്വഹിച്ചു.ഉദ്ഘാടന ദിവസം വാര്‍ഡിലെ ജനങ്ങള്‍ക്ക് കെട്ടിടനികുതി അടയ്ക്കാനുളള സൌകര്യം വാര്‍ഡ് കേന്ദ്രത്തില്‍ നഗരസഭ ഒരുക്കിയിരുന്നു.
മുനിസിപ്പല്‍ സേവനങ്ങള്‍ യാതൊരു തടസ്സവും കൂടാതെ വാര്‍ഡ് കേന്ദ്രം വഴി എത്തിച്ചു നല്‍കാനുളള ശ്രമാണ് വാര്‍ഡ് കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാര്‍ഡ് കൌണ്‍സിലറും അദ്ധ്യക്ഷനുമായ കെ.ജെ.രവികുമാര്‍ പറഞ്ഞു.നഗരസഭ വികസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.ഷീജ, കൌണ്‍സിലര്‍ മുരളീധരന്‍ നായര്‍, വാര്‍കേന്ദ്രം സ്റ്റാഫ് ദീപാ മനോഹനര്‍, മുന്‍കൌണ്‍സിലര്‍ അബ്ദുല്‍ സത്താര്‍, പി.ജയചന്ദ്രന്‍ നായര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.