കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽനിന്നും മൊബൈൽ ഫോണും ഒരു ലക്ഷം രൂപയും മോഷ്ടിച്ച പ്രതി പോലീസ് പിടിയിൽ.

23.1.2022 തീയതി ആണ് കേസിന് ആസ്പദമായ സംഭവം. പഴയകുന്നുമ്മേൽ വില്ലേജിൽ പോളച്ചിറ ശ്രീനിലയം വീട്ടിൽ റിട്ടേ.അധ്യാപിക കൂടിയായ സുമതി (77) ആണ് 14 2 2022 ലാണ് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ശേഖരിച്ചുള്ള അന്വേഷണത്തിൽ നിരവധി മോഷണ കേസുകളിലെ പ്രതിയായ വാമനപുരം വില്ലേജിൽ വി.വി.ഭവനിൽ ബാഹുലേയൻ (65) നെ പോലീസ് പിടികൂടുകയും ഇയാളുടെ പക്കൽ നിന്നും പരാതിക്കാരുടെ  SIM കണ്ടെത്തുകയും ചെയ്തു. വയോധികയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച പണം ഉപയോഗിച്ച് ഇയാൾ ഒരു മോട്ടോർസൈക്കിൾ വാങ്ങിയതായും സമ്മതിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂറൽ SP ഡോ. ദിവ്യ ഗോപിനാഥ് ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ DYSP
 D.S സുനീഷ് ബാബുവിനെ നേതൃത്വത്തിൽ കിളിമാനൂർ ISHO S.സനൂജ്,SI. വിജിത്ത് കെ നായർ,
ASI ഷാജു, ഷജിം, CPO മാരായ ഷാജി പ്രദീപ്, റിയാസ്, സോജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.