പേരൂര്‍ക്കടയില്‍ യുവതി മരിച്ചനിലയില്‍, കഴുത്തിൽ മുറിവ്

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയാണ് മരിച്ചത്.കുറവന്‍കോണത്ത് ചെടിവില്‍പ്പനശാലയിലെ ജീവനക്കാരിയാണ് വിനീത. വിനിതയുടെ മരണം കൊലപാതകമാണ് എന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിനിതയുടെ കഴുത്തില്‍ കണ്ട മുറിവാണ് കൊലപാതകമാണോ എന്ന സംശയം ഉയരാന്‍ ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.