രണ്ടു ദിവസം മുമ്പ് തൊഴിൽ തേടി സൗദി ദമാമിലെയെത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ദമ്മാം: രണ്ടു ദിവസം മുമ്പ് തൊഴിൽ തേടിയെത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഓയൂർ ചെറിയ വെളിനല്ലൂർ റണൂർ വട്ടപ്പാറ സ്വദേശി ഫസീല മൻസിലിൽ കബീർ (36)ആണ് മരിച്ചത്. പുതിയ വിസയിലാണ് കബീർ ദമ്മാമിൽ എത്തിയത്. അൽ കോബാറിലെ സ്വകാര്യ കമ്പനിയിൽ ഏറെ കാലം ജോലി ചെയ്തിരുന്ന കബീർ ഫൈനൽ എക്സിറ്റ് നേടി നാട്ടിൽ പോയിരുന്നു. തുടർന്ന് ഫെബ്രുവരി 7 ന് പുതിയ വിസയിൽ എത്തുകയായിരുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകനാണ് 

ഷാമിലാ ബീവിയാണ് ഭാര്യ. അൽഫിയ ഫാത്തിമ (7), ആദിൽ (3) എന്നിവർ മക്കളാണ്. ഷാമില ഇപ്പോൾ 4 മാസം ഗർഭവതിയാണ്. ദമ്മാം സൗദി ജർമ്മൻ ആശുപത്രി മോർച്ചറിയിഫ സൂക്ഷിച്ചിട്ടുളള മയ്യിത്ത് ദമ്മാമിൽ ഖബറടക്കും. നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡന്റ് പി കെ മൻസൂർ എടക്കാട്, സലിം കണ്ണൂർ, അലി മാങ്ങാട്ടൂർ എന്നിവരുടെ നേതൃത്വത്തിൽപൂർത്തിയാക്കി വരുന്നു.