*ഓപ്പറേഷൻ സൈലൻസ്; മോഷണം പോയ വാഹനങ്ങൾ പിടിയിൽ*

പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭംഗം വരുത്തുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിശോധനയായ *ഓപ്പറേഷൻ സൈലൻസിനിടയിൽ

മാസങ്ങൾക്ക് മുമ്പ് 
കൊല്ലത്ത് നിന്ന് മോഷണം പോയ മോട്ടോർ സൈക്കിൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയം ആർ ടി.ഒ എൻഫോഴ്സ്മെൻ്റ് കണ്ടെത്തി.

അതു പോലെ പാലക്കാട് ജില്ലയിലെ അഗളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉടമയുടെ വീട്ടിൽ നിന്നും മോഷണം പോയ പൾസർ മോട്ടോർ സൈക്കിൾ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ വെച്ച്‌ പിടികൂടി. പിൻ വശത്ത് നമ്പർ പതിക്കാതെയും മുന്നിൽ നമ്പർ അവ്യക്തമായും പതിച്ചത് ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ ചിത്രം പകർത്തി ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മോഷണം പോയ വിവരം അറിയുന്നത്.തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും വാഹനം പിടികൂടുകയുമായിരുന്നു.

*ശ്രദ്ധിക്കുക:*
ഇത്തരത്തിൽ മോഷണം പോകുകയോ, അപകടത്തിൽപ്പെടുകയോ, ഉടമ അറിയാതെ മറ്റൊരാൾ ഉപയോഗിച്ച് കുറ്റകൃത്യത്തിൽപ്പെട്ടാലോ വിവരം ഉടമ അറിയുന്നതിനായി / അറിയിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ വാഹനത്തിൻ്റെ RC യുമായി പരിവാഹ നിൽ ബന്ധപ്പെടുത്തിയാലും.......

#mvdkerala 
#operationsilence 
#SafeKerala