‘ഫ്രണ്ട്സ്’ വാട്സാപ് ഗ്രൂപ്പിന്റെ ക്രിയേറ്ററും അഡ്മിനുമായ ചേര്‍ത്തല സ്വദേശി മാനുവലിനെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രൂപ്പിലെ ഒരംഗം കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വിഡിയോ ഇട്ടതിന്റെ പേരില്‍ എറണാകുളം സിറ്റി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്.
വാട്സാപ് ഗ്രൂപ്പ് അഡ്മിനും അംഗങ്ങളും തമ്മില്‍ യജമാനന്‍-ജോലിക്കാരന്‍ ബന്ധമോ തലവന്‍-ഏജന്റ് ബന്ധമോ ഇല്ലെന്നു കോടതി പറഞ്ഞു. ഗ്രൂപ്പിലെ അംഗങ്ങള്‍ ഇടുന്ന കുറ്റകരമായ ഉള്ളടക്കത്തിന്റെ പേരില്‍ അഡ്മിനെ ബാധ്യതപ്പെടുത്തുന്നതു ക്രിമിനല്‍ നിയമത്തിന്റെ അടിസ്ഥാന തത്വത്തിനു വിരുദ്ധമാണ്. ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം മാത്രമാണ് അഡ്മിനു കൂടുതലായി ഉള്ളതെന്നു ബോംബെ, ഡല്‍ഹി ഹൈക്കോടതികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശിക്ഷാനിയമത്തില്‍ പ്രത്യേക വ്യവസ്ഥ ഉണ്ടെങ്കില്‍ മാത്രമേ കുറ്റകൃത്യത്തിന്റെ ധാര്‍മികമായ ബാധ്യത ചുമത്താനാകൂ. വാട്സാപ് അഡ്മിനെ ഇത്തരത്തില്‍ ധാര്‍മികമായി ബാധ്യതപ്പെടുത്തുന്ന പ്രത്യേക വ്യവസ്ഥ ഇല്ല. കലാപമുണ്ടാക്കാന്‍ നിയമവിരുദ്ധമായി സംഘം ചേരുമ്ബോഴും പൊതുശല്യം ഉണ്ടാക്കുമ്ബോഴും സ്ഥലമുടമയ്ക്കു ബാധ്യത വരുന്നത് നിയമത്തില്‍ അത്തരം വ്യവസ്ഥ ഉള്ളതുകൊണ്ടാണ്. ഈ കേസില്‍ ഉള്‍പ്പെട്ട പോക്സോ, ഐടി നിയമങ്ങളിലൊന്നും ഇത്തരം വ്യവസ്ഥയില്ലെന്നു കോടതി വിലയിരുത്തി. കേസ് കോടതി റദ്ദാക്കി