പട്ടികജാതി വികസന വകുപ്പിൽ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത് എന്നീ തലങ്ങളിലെ ഓഫീസുകളിൽ പ്രൊമോട്ടർമാരായി സേവനം നിർവഹിക്കുന്നതിന് താൽപര്യമുള്ള പട്ടികജാതി വിഭാഗത്തിലെ ഉദ്യേഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി - 2022 ഫെബ്രുവരി 28
18 വയസിനും 30 നും ഇടയിൽ പ്രായപരിധിയും പ്ലസ് ടൂ / തത്തുല്യം വിദ്യാഭ്യാസ യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളെയാണ് നിയമനത്തിന് പരിഗണിക്കുക. അതാത് തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ സേവനത്തിനായാണ് പ്രമോട്ടർമാരെ നിയമിക്കുന്നത്. ഏതെങ്കിലുമൊരു തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിൽ പ്രസ്തുത നിയമനത്തിന് അപേക്ഷകർ ഇല്ലാത്ത സാഹചര്യമുണ്ടായാൽ സമീപപ്രദേശങ്ങളിൽ നിന്നുള്ള അപേക്ഷകരെ നിയമനത്തിനായി പരിഗണിക്കുന്നതാണ്.
അപേക്ഷിക്കുവാനാഗ്രഹിക്കുന്നവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമിൽ ജാതി, വിദ്യാഭ്യാസം (പകർപ്പ്), പ്രായം, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ , എന്നിവ സഹിതം 2022 ഫെബ്രുവരി 28 നു മുൻപായി അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് സമർപ്പിക്കേണ്ടതാണ്.
എഴുത്തുപരീക്ഷ, കൂടികാഴ്ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനത്തിനായി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ സേവന കാലയളവ് ഒരു വർഷവും, ഈ കാലയളവിൽ ഇവർക്ക് നിയമാനുസൃതമുള്ള ഓണറേറിയത്തിനും അർഹതയുണ്ടായിരിക്കും