വെമ്പായം : വെമ്പായത്ത് കടയ്ക്ക് തീ പിടിച്ചു. വെമ്പായം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കടയ്ക്കാണ് തീപിടിച്ചത് . ഇന്ന് വൈകുന്നേരം 7അര മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. വെഞ്ഞാറമൂട് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി. വലിയ തീ ആയതിനാൽ നെടുമങ്ങാട്, ആറ്റിങ്ങൽ ഫയർ ഫോഴ്സ് യൂണിറ്റുകളുടെ സഹായം തേടിയിട്ടുണ്ട്. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ജംഗ്ഷനിലാണ് തീപിടുത്തമുണ്ടായത്