വർക്കല: അമ്മയെയും മകളെയും വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ റാത്തിക്കൽ മുളകുന്നുവിള വീട്ടിൽ മുഹമ്മദ് അലിയുടെ ഭാര്യ ആമിന( 29), മകൾ നൂറ( ഒന്നര) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് നൂറ് അടി താഴ്ചയുള്ള കിണറ്റിൽ മൃതദേഹങ്ങൾ കണ്ടത്.
കിണറിന്റെ ഗ്രില്ല് മേൽമൂടി ഇളക്കിയ നിലയിലായിരുന്നു. കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ആമിനയുടെ മൃതദേഹം വർക്കല താലൂക്കാശുപത്രിയിലും കുട്ടിയുടെ മൃതദേഹം പുത്തൻചന്തയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കയാണ്. ആമിനയുടെ ഭർത്താവ് മുഹമ്മദ് അലി ഖത്തറിലാണ്"