കേരളത്തിന്റെ പൊതു ഗതാഗത രംഗത്ത് നാഴികക്കല്ലാവുന്ന ഗ്രാമവണ്ടി എന്ന ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജ്യ അവർകൾ മുന്നോട്ട് വച്ച ആശയം ഏപ്രിൽ മാസത്തോടെ യാഥാർത്ഥ്യമാവുകയാണ്. കേരളത്തിന്റെ ഗ്രാമാന്തരങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതു ഗതാഗത സേവനം എത്തിക്കുക എന്ന ബൃഹത്ത് ലക്ഷ്യമാണ് നടപ്പിലാവാൻ പോകുന്നത്.
ഈ സംരംഭത്തിൽ പങ്കാളിയാകുന്നതിന് പൊതുജനങ്ങൾക്കും കെ.എസ്.ആർ.ടി.സി അവസരം ഒരുക്കുന്നു. കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ തരംഗമാവാൻ പോകുന്ന ഗ്രാമ വണ്ടിയുടെ ലോഗോ, ലിവറി ( കളർ, ഡിസൈൻ) എന്നിവ പൊതുജനങ്ങൾക്ക് തയ്യാറാക്കി സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് ആകർഷകമായ സമ്മാനം നൽകുന്നതാണ്. ലോഗോയും ഡിസൈനും PDF ഫോർമാറ്റിലാണ് സമർപ്പിക്കേണ്ടത്.
തയ്യാറാക്കിയ ലോഗോയും ലിവറിയും
തയ്യാറാക്കിയ ആളുടെ പേര്.
പാസ്പോർട്ട് സൈസ് ഫോട്ടോ
മേൽ വിലാസം
മൊബൈൽ നമ്പർ
എന്നീ വിവരങ്ങൾ സഹിതം ksrtcmediacell@gmail.com എന്ന ഈ മെയിലിൽ അയച്ച് നൽകേണ്ടതാണ്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
ടോൾ ഫ്രീ നമ്പർ - 18005994011
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
Connect us on
Website: www.keralartc.com
YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
Like, Share & Subscribe
#ksrtc #thiruvananthapuram #public_transport #logo #gramavandi #livery #design #bus