യാത്രക്കാരെ അതിവേഗം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കെഎസ്ആർടിസി സൂപ്പർക്ലാസ് ബൈപാസ് റൈഡർ സർവീസുകൾ ആരംഭിക്കുന്നു. കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ ബൈപാസ് പാതകൾ പരമാവധി പ്രയോജനപ്പെടുത്തി ഡീലക്സ്, സൂപ്പർഫാസ്റ്റ് സർവീസുകൾ ഫെബ്രുവരി രണ്ടാംവാരത്തോടെ ആരംഭിക്കും.
നിലവിലെ സൂപ്പർക്ലാസ് സർവീസ് ബൈപാസ് റൈഡർ സർവീസായി പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ബൈപ്പാസുകൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ യാത്രാസമയം രണ്ട് മണിക്കൂറിലധികം കുറയും. ട്രെയിൻയാത്ര പോലെ സമയകൃത്യത പാലിച്ച് കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂർ ഇടവിട്ടാകും ബൈപ്പാസ് റൈഡർ സർവീസ് നടത്തുക.
നിലവിൽ തിരക്കേറിയ റോഡുകളിലും പ്രധാന പട്ടണങ്ങളിലും ദീർഘദൂര സർവീസുകൾക്കുണ്ടാകുന്ന സമയ, ഇന്ധനനഷ്ടം ബൈപ്പാസ് പാതകൾ ഉപയോഗിക്കുന്നതിലൂടെ പരമാവധി ഒഴിവാക്കാനാകും. റൈഡർ സർവീസുകൾക്കായി ബൈപാസുകളിൽ മുഴുവൻ സമയ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കും.
തിരുവനന്തപുരത്ത് കഴക്കൂട്ടം, കൊല്ലത്ത് കൊട്ടാരക്കര, അയത്തിൽ, ആലപ്പുഴയിൽ കൊമ്മാടി ജങ്ഷൻ, ചേർത്തല ജങ്ഷൻ, ആലുവയിൽ മെട്രോ സ്റ്റേഷൻ, ചാലക്കുടിയിൽ പുതിയ കോടതി ജഗ്ഷൻ, മലപ്പുറത്ത് ചങ്കുവെട്ടി എന്നിവിടങ്ങളിലാകും ഫീഡർ സ്റ്റേഷനുകൾ. നഗരങ്ങളിലെ പ്രധാന ഡിപ്പോകളിൽനിന്ന് ഫീഡർസ്റ്റേഷനു കളിലേക്കും തിരികെയും യാത്രക്കാരെ എത്തിക്കാൻ ഫീഡർ സർവീസുകളുമുണ്ടാകും. വിവിധ ഡിപ്പോകളിൽനിന്ന് ഇത്തരത്തിൽ 39 ബസ് ഫീഡർ സർവീസായി ഓടിക്കാനാണ് തീരുമാനം. ബൈപാസ് റൈഡർ സർവീസിൽ മുൻകൂട്ടി ടിക്കറ്റെടുത്ത യാത്രക്കാർക്ക് ഫീഡർ ബസുകളിൽ യാത്ര സൗജന്യമായിരിക്കും. ബൈപാസ് റൈഡർ യാത്രക്കാർക്കായി അവർഎത്തുന്ന ഡിപ്പോകളിൽ വിശ്രമസൗകര്യം ഉറപ്പാക്കും. ആശയവിനിമയ സംവിധാനം, ശുചിമുറി, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും.
കെഎസ്ആർടിസിയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക്:
കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
ടോൾ ഫ്രീ - 1800 599 4011
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
Connect us on
Website: www.keralartc.com
YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter - https://twitter.com/transport_state?s=08
#ksrtc #cmd #bypass_rider #bypass_feeder