ഉഡുപ്പി കോളേജിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികൾക്ക് നേരെ ഉണ്ടായ കയ്യേറ്റതിൽ കെ.എസ്.യു ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

ഉഡുപ്പി എം.ജി.എം കോളേജിൽ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനികൾക്ക് നേരെ ഉണ്ടായ കയ്യേറ്റ ശ്രമത്തിന് എതിരെ കെ.എസ്.യു ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ശ്രീ ശങ്കര കോളേജിന് സമീപത്തു "ഞങ്ങൾ എന്ത് ധരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും " എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
കെ.എസ്.യു ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ അധ്യക്ഷത വഹിച്ച യോഗം കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ഭാരവാഹികളായ വിഷ്ണു മുരുക്കുമ്പുഴ, ശ്രീരാജ് പോങ്ങനാട്,മുഹമ്മദ്‌ സാബിത്ത്, അജിമൽ തുടങ്ങിയവർ പ്രസംഗിച്ചു.