മത്സ്യബന്ധനത്തിനിടെ തൊഴിലാളികള്‍ക്ക് ലഭിച്ചത് വിപണിയില്‍ കോടികള്‍ വിലവരുന്ന അപൂർവ്വായിനത്തിൽപ്പെടുന്ന മത്സ്യം.
കഴിഞ്ഞ ദിവസം ആലപ്പുഴ തൃക്കുന്നപ്പുഴയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്കാണ് ഉച്ചയോടെ അപൂർവ്വ മത്സ്യത്തെ കിട്ടിയത്.
ഈ മത്സ്യത്തെ നീണ്ടകര ഹാര്‍ബറിലെത്തിച്ച് ലേലത്തിലൂടെ വില്പന നടത്തിയ മത്സ്യത്തിന് ലഭിച്ചത് ₹59,000 'പട്ത്തക്കോര' എന്നറിയപ്പെടുന്ന ഈ മത്സ്യം 'ഗോള്‍ ഫിഷ്' എന്നാണ് മറ്റ് അറിയപ്പെടുന്നത്.
കഴിഞ്ഞ ദിവസം മത്സ്യബന്ധനം കഴിഞ്ഞ് കായംകുളം ഹാര്‍ബറിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് ബോട്ടിൽ ഉണ്ടായിരുന്ന തൊഴിലാളികൾ ഒരു വലിയ മത്സ്യം കടലില്‍ പൊങ്ങിക്കിടക്കുന്നത്കണ്ടത്. ചത്തത് പോലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നെന്നാണ് തൊഴിലാളികൾ അറയുന്നത്.
മറ്റു മത്സ്യങ്ങളിൽ നിന്നും എന്തോ ഒരു പ്രത്യേകത ഈ മത്സ്യത്തിൽ ശ്രദ്ധയിൽപ്പെട്ടതോടെ കടലില്‍ ചാടി മത്സ്യത്തെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചതിനെക്കാള്‍ ഭാരവും വലുപ്പവുമുള്ല മത്സ്യം വഴുതി പോകുകയും തുടർന്ന് ഏറെ പണിപ്പെട്ട് മത്സ്യത്തെ ബോട്ടിലെത്തിയ്ക്കുകയുമായിരുന്നു.
സ്വര്‍ണനിറത്തിലുള്ള മത്സ്യത്തിന് പ്രത്യേകതകളുണ്ടെന്ന് ബോട്ടിലുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ അഭിപ്രായപ്പെട്ടതോടെനടത്തിയ അന്ന്വേഷണത്തിലാണ്
ഇത് 'മെഡിസില്‍ കോര' എന്നറിയപ്പെടുന്ന 'പട്ത്ത കോര' യാണെന്നും വിപണിയില്‍ വലിയ വിലയുള്ള മത്സ്യമാണെന്നും അറിഞ്ഞത്.
തുടര്‍ന്നാണ് മത്സത്തെ നീണ്ടകര തുറമുഖത്തിൽ എത്തിച്ച് വിൽപ്പന നടത്തിയത്.