*തിരുവനന്തപുരം നഗരത്തിൽ വൻ കഞ്ചാവ് വേട്ട*

തിരുവനന്തപുരത്ത് ആയുർവേദ കോളേജ് പരിസരത്തുള്ള അഭിഭാഷകന്റെ വീട് കേന്ദ്രീകരിച്ചു വൻ കഞ്ചാവ് വിപണനം നടക്കുന്നതായി ലഭിച്ച അറിവിന്മേൽ എക്‌സൈസ് കമ്മിഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. രാജേഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റേഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയുമായി ടി വീടിന്റ പരിസരത്ത് എത്തിയെങ്കിലും  അതിന് മുൻപായി ടി വീട്ടിൽ നിന്നും ഒരാൾ ഒരു ആക്ടിവ സ്കൂട്ടറിൽ രക്ഷപെട്ടിട്ടുള്ളതാണ്. തുടർന്ന് ടി വീട് വിശദമായി പരിശോധിച്ചതിൽ ടി വീട്ടിൽ നിന്നും അഞ്ച് പാർസലുകളിലായി ഏകദേശം 10 കിലോ കഞ്ചാവ് കണ്ടെടുത്തു. തിരുവനന്തപുരം നഗരം കേന്ദ്രികരിച്ചു നടക്കുന്ന കഞ്ചാവ് ഇടപാടുകളുടെ ഗോഡൗൺ ആയി ടി വീട് പ്രവർത്തിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. കഞ്ചാവ് കടത്തിയവരെ കുറിച്ചുള്ള വിവരം സ്‌ക്വാഡിന് ലഭിച്ചിട്ടുള്ളതും ആയത് അന്വേഷണ ഉദ്യോഗസ്ഥർക്ക്  കൈമാറിയിട്ടുള്ളതുമാണ്.ടി കേസ് കണ്ടെടുത്ത പാർട്ടിയിൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മാരായ ആർ. രാജേഷ്, പ്രതീപ് റാവു, തിരുവനന്തപുരം റേഞ്ച് ഇൻസ്‌പെക്ടർ വി. ജി. സുനിൽകുമാർ, സൈബർ സെൽ എക്‌സൈസ് ഇൻസ്‌പെക്ടർ അജയകുമാർ എ കെ, സിവിൽ എക്‌സൈസ് ഓഫീസർമരായ എസ്സ്. ശിവൻ, നന്ദകുമാർ എന്നിവർ പങ്കെടുത്തു.