കുളത്തുപ്പുഴ വനത്തിന് നടുവിലുള്ള കല്ലാർ എസ്റ്റേറ്റിൽ പിക്കപ്പ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ രാത്രി 10 മണിക്ക് ശേഷമായിരുന്നു അപകടം. പാറയിൽ തട്ടി മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബോംബെക്കാരുടെ തോട്ടം (പരേതനായ രവീന്ദ്രൻ്റെ തോട്ടം) എന്ന് അറിയപ്പെടുന്ന തോട്ടത്തിൽ എത്തിയതായിരുന്നു പിക്കപ്പ്. ഇവിടെ റബർ മരം മുറിക്കുന്ന പണി നടക്കുകയാണ്. അതിന് വേണ്ടുന്ന സാധനങ്ങളും ജെ സി ബി ക്ക് വേണ്ട ഇന്ധനവുമായ് എത്തിയതായിരുന്നു.
കുളത്തുപ്പുഴ സ്വദേശിയും പിക്കപ്പ് ഡ്രൈവറുമായ യഹ്യ, മടത്തറ സ്വദേശി സക്കീർ എന്നിവരാണ് മരിച്ചത്.
കടക്കൽ, മടത്തറ സ്വദേശികളായ റിയാസ്, അനീഷ് എന്നിങ്ങനെ 3 പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമായതിനാൽ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒരാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
രാത്രി വനത്തിന് നടുവിൽ ആയതിനാലും, വഴി സൗകര്യം ഇല്ലാത്തതിനാലും മണിക്കൂറുകൾ വൈകിയാണ് ഇവരെ പുറത്തെത്തിച്ചത്.
റബർ മരങ്ങൾ മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള ജോലിക്കാർക്കാണ് അപകടം സംഭവിച്ചത്. ചെങ്കുത്തായി കിടക്കുന്ന തോട്ടം മേഖലയിൽ ജെ.സി.ബി ഉപയോഗിച്ച് പുതിയ വഴി
വെ ട്ടിത്തെളിച്ചാണ് റബർ മരങ്ങൾ പുറത്ത് എത്തിക്കുന്നത്. ചെറിയ വാഹനങ്ങളിൽ തടി കയറ്റി റോഡിൽ എത്തിച്ചു വലിയ ലോറികളിൽ ലോഡ് ചെയ്യുകയാണ് പതിവ്. ഇത്തരത്തിലുള്ള ഒര ചെറുവാഹനമായ മിഹിന്ദ്ര പിക് അപ് ആണ് വളരെ താഴ്ചയിലേക്ക് പതിച്ചത്.