പ്രീപെയ്ഡ് സ്മാര്‍ട് മീറ്ററുകള്‍.. ❓️

പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന്‍ പോലെ മുന്‍കൂറായി പണമടച്ചു വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് പ്രീപെയ്ഡ് സ്മാര്‍ട് മീറ്ററുകള്‍.

ഇതിനായി 25 കോടി പ്രീപെയ്ഡ് സ്മാര്‍ട് മീറ്ററുകള്‍ 2025 ല്‍ രാജ്യമാകെ സ്ഥാപിക്കാന്‍ നടപടി കേന്ദ്ര സർക്കാർ ആരംഭിച്ചു കഴിഞ്ഞു.

പ്രീപെയ്ഡ് വൈദ്യുതിക്കായി 1522% സബ്‌സിഡിയും പ്രത്യേക പരിഗണന വേണ്ട സംസ്ഥാനങ്ങളില്‍ 33% സബ്‌സിഡിയുമാണ് കേന്ദ്രസർക്കാർ ലഭ്യമാക്കുന്നത്.

മീറ്റര്‍ സ്ഥാപിക്കാനുള്ള നെറ്റ്‌വര്‍ക് നിലവിലുള്ള എല്ലാ സ്ഥലങ്ങളിലും 2025 മാര്‍ച്ചോടെ കാര്‍ഷിക ഉപഭോക്താക്കള്‍ ഒഴികെ എല്ലാവരും സ്മാര്‍ട് മീറ്ററിലേക്കു മാറണമെന്നാണു സര്‍ക്കാര്‍ ഉത്തരവ്.

 ഇതിനുള്ള സാങ്കേതിക ശൃംഖല ഇല്ലാത്ത കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രീപെയ്ഡ് മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ റഗുലേറ്ററി കമ്മിഷനുകള്‍ അനുമതി നല്‍കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

👉🏻വൈദ്യുതിച്ചെലവ് സ്വയം നിയന്ത്രിക്കാനാകുമെന്നതാണ് ഈ പദ്ധതിയുടെ നേട്ടം.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് മീറ്റര്‍ റീചാര്‍ജ് ചെയ്യാനാകും. ഇതിനുള്ള ആപ് ഉടന്‍ വികസിപ്പിക്കും. ഉപയോഗിച്ച വൈദ്യുതിയുടെ കണക്കെടുത്താണ് നിലവില്‍ ബില്‍ നല്‍കുന്നത്. പ്രീപെയ്ഡ് മീറ്റര്‍ വരുമ്ബോള്‍ മുന്‍കൂറായി പണം നല്‍കി റീചാര്‍ജ് ചെയ്യണം.