പുതുതായി നിർമ്മിക്കുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും, കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നിർവ്വഹിച്ചു.എ കെ ജി സെന്റർ ഗ്യാസ് ഹൗസ് ജംഗ്ഷനിൽ സിപിഐ എം ന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നത്. ശിലാസ്ഥാപന പരിപാടിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർടി പോളിറ്റ്ബ്യുറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള,എം എ ബേബി എന്നിവർ പങ്കെടുത്തു.