ഇന്ന് രണ്ടിൻ്റെ ആറാട്ട്, ഇരുവശത്തുനിന്നും തല തിരിച്ചും വായിക്കാം

കൊച്ചി: ഓരോ ദിവസത്തിനും പ്രത്യേകത ഉള്ളതുപോലെ ഇന്നത്തെ തീയതിക്കൊരു പ്രത്യേകതയുണ്ട്. ചിലർ ഇതിനകം അത് കണ്ടുപിടിച്ചിട്ടുണ്ടാകും. ഒന്നു സൂക്ഷിച്ചു നോക്കിക്കേ…. 22-02-2022. ട്രെൻഡ് പറയുകയാണെങ്കിൽ ഇന്ന് രണ്ടിൻ്റെ ആറാട്ടാണ്.

തീയതിയെയും മാസത്തെയും വര്‍ഷത്തെയും വേര്‍തിരിക്കുന്ന ഹൈഫനുകള്‍ മാറ്റിയാല്‍ ഇടത്തുനിന്ന് വലത്തോട്ടും വലത്തുനിന്ന് ഇടത്തോട്ടും ഒരുപോലെ വായിക്കാന്‍ കഴിയുന്നില്ലേ? ഇത്തരത്തില്‍ ഇരുവശത്തുനിന്നും ഒരു പോലെ വായിക്കാന്‍ കഴിയുന്ന പ്രത്യേകതയ്ക്ക് പാലിന്‍ഡ്രോം എന്നാണ് പറയുന്നത്.

കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/JdPS81e9O4k8h6JsmOoOh2

തീര്‍ന്നില്ല, ഇനിയുമുണ്ട് പ്രത്യേകത, ഇന്നത്തെ തീയതി നേരെ വായിച്ചാലും തല കുത്തനേ വായിച്ചാലും ഒരേ പോലെയാണ്. ഈ പ്രത്യേകതയ്ക്കും പേരുണ്ട്- ആംബിഗ്രാം.തീയതി, മാസം, വര്‍ഷം എന്ന ക്രമം പാലിക്കുന്ന ബ്രിട്ടീഷ് തീയതി ക്രമത്തിലാണ് പാലിഗ്രാമും ആംബിഗ്രാമും ബാധകമാവുക. മാസം, തീയതി, വര്‍ഷം എന്ന ക്രമം വരുന്ന യു.എസ്. ശൈലിക്ക് ഇത് ബാധകമല്ല.

22-02-2022 എന്ന തീയതിയില്‍ രണ്ട് എന്ന സംഖ്യയുടെ പ്രത്യേകതയാലും tuesday ആയതിനാലും രണ്ടിന്റെ ദിവസം അഥവാ ”twosday” എന്നും ചിലര്‍ ഇന്നത്തെ ദിവസത്തെ വിശേഷിപ്പിക്കുന്നുണ്ട്.

ചരിത്രത്തിലാദ്യമായി തീയതിയില്‍ ആറു ‘2’-കള്‍ ഒന്നിച്ചുവരുന്ന കൗതുകദിനം കൂടിയാണ് ഇന്ന്. ഏഴു ‘2’-കള്‍ ഒന്നിക്കുന്ന 22-02-2222-ലേക്ക് ഇനിയുള്ളത് 2 നൂറ്റാണ്ടിന്റെ ദൂരം. കണക്കുകള്‍ കൃത്യമാക്കിയാല്‍ 2400 മാസങ്ങള്‍, 10,434 ആഴ്ചകള്‍, 73,048 ദിവസങ്ങള്‍ കൂടി..!