കേന്ദ്ര ബിജെപി സർക്കാരിന്റെ ജനദ്രോഹ കേന്ദ്രബജറ്റിൽ പ്രതിഷേധിച്ച് സിഐടിയു, കർഷകസംഘം, കർഷകതൊഴിലാളിയൂണിയൻ സംയുക്തമായി നാവായിക്കുളം മുല്ലനെല്ലൂരിൽ സംയുക്ത പ്രക്ഷോഭം നടത്തി. പ്രക്ഷോഭം കെഎസ്ടിയു സംസ്ഥാനകമ്മറ്റിയംഗം ബി പി മുരളി ഉദ്ഘാടനം ചെയ്തു. ഇ ജലാൽ അധ്യക്ഷനായി.സിഐടിയു സംസ്ഥാനകമ്മറ്റിയംഗം ജി രാജു, ജില്ലാ ജോയിന്റെ സെക്രട്ടറി ജി വിജയകുമാർ, കർഷകസംഘം സംസ്ഥാനകമ്മറ്റിയംഗം എസ് ഹരിഹരൻ പിള്ള, സിഐടിയു ഏരിയാ സെക്രട്ടറി കെ വത്സലകുമാർ , പ്രസിഡന്റ് ഇ ഷാജഹാൻ,കെഎസ്കെടിയു ഏരിയാ സെക്രട്ടറി ടി എൻ വിജയൻ, പ്രസിഡന്റ് എൻ രവീന്ദ്രൻ ഉണ്ണിത്താൻ, ബിജിമോൾ, എസ് സുധീർ,എസ് സലിംകുമാർ, സജീബ് ഹാഷിം, എം ഹസീന, ടി ബേബിസുധതുടങ്ങിയവർ സംസാരിച്ചു. വിജിൻ സ്വാഗതവും ബഷീർ നന്ദിയുംപറഞ്ഞു