സംസ്ഥാനത്ത് ഏറ്റവുമധികം ഗുണ്ടകളുള്ള ജില്ലയിൽ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിന്.

സംസ്ഥാനത്ത്  ഏറ്റവുമധികം ഗുണ്ടകൾ ഉള്ളത് തിരുവനന്തപുരത്തെന്ന് പുതിയ കണക്ക്. 557 പേരെ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ ലിസ്റ്റ് കേരളം പോലീസ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒട്ടാകെ ആകെ ഗുണ്ടകളുടെ എണ്ണം 2750 ആയി.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവുമധികം ഗുണ്ടകൾ ഉള്ളത്. കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് ഗുണ്ടകൾ ഉള്ളത്. നിരന്തരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന സജീവമായ ഗുണ്ടകളെയാണ് ഇത്തരത്തിൽ പട്ടികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.