നഗരൂർ: നഗരൂർ ഗ്രാമ പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മുടവൻതോട്ടം കോളനി റോഡിന്റെ ഉത്ഘാടനം എം.എൽ.എ ഒ.എസ്. അംബിക നിർവഹിച്ചു.
മുടവൻതോട്ടത്തിൽ നടന്ന ഉത്ഘടനാ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഡി. സ്മിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജയലക്ഷ്മി, വാർഡ് മെമ്പർ ആർ.എസ് രേവതി, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുഗതൻ, രജിത്, എന്നിവരും പ്രദേശവാസികൾ ആയ നിരവധി ആളുകളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ തദ്ദേശ ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് റീ ടാറിങ്ങ്, കോൺക്രീറ്റിങ്, സൈഡ് വാൾ എന്നീ പണികൾ പൂർത്തീകരിച്ചു.