യുവതിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി, അതീവ ഗുരുതരാവസ്ഥയിൽ

കൊല്ലത്ത് യുവതിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി. നീണ്ടകര സ്വദേശി ശരണ്യയ്ക്കാണ് പൊള്ളലേറ്റത്. 90 ശതമാനം പൊള്ളലേറ്റ ശരണ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തീ വെച്ച യുവതിയുടെ ഭര്‍ത്താവ് ബിനു പൊലീസിന് മുന്നില്‍ കീഴടങ്ങി. കുടുംബകലഹമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.