ക്ഷേത്ര സന്ദേശ പ്രയാണത്തിന് തുടക്കമായി.

ആറ്റിങ്ങൽ കരിച്ച യിൽ ശ്രീഗണേശോത്സവ ടെംപിൾ ട്രസ്റ്റിൻ്റേയും ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തിൽ ക്ഷേത്ര സന്ദേശ പ്രയാണ പരിപാടിക്ക് തുടക്കമായി.

ഫെബ്രുവരി 13  ന് ശ്രീ കന്യാകുമാരി ദേവി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് 1008 ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്ന ഒരു ബൃഹത് പദ്ധതിയാണിത്. 13-ാം തിയതി രാവിലെ 10.30 കന്യാകുമാരി അയ്യപ്പ സേവാ സമാജം ഓർഗനൈസർ നാച്ചിൽ രാജ കന്യാകുമാരിയിൽ വമ്പ് ഉത്ഘാടനം ചെയ്ത് ' ട്രസ്റ്റ് ചെയർമാൻ വക്കം അജിത്തിന് പ്രയാണ പതാക കൈമാറി.

ക്ഷേത്രങ്ങളെയും ക്ഷേത്ര ഭാരവാഹികളെയും 'ഒത്ത് ചേർക്കുവാനുള്ള പ്രവർത്തന ലക്ഷ്യങ്ങളുമായിട്ടാണ് ഇത്തരത്തിൽ ഒരു കർമ്മപദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. ക്ഷേത്രങ്ങളുടെയും ക്ഷേത്ര ആരാധന സബ്രദായങ്ങളേയും സംബന്ധിച്ചുള്ള ആചാര അനുഷ്ഠാനങ്ങളും പുതുതലമുറയ്ക്ക് പകർന്ന് നൽകുക. സാമൂഹിക കൂട്ടായ്മയിലൂടെ ജീർണ്ണാവസ്ഥയിലുള്ള ക്ഷേത്രങ്ങളെ എറ്റെടുത്ത് പരിപാലിക്കുക, എല്ലാ ക്ഷേത്രങ്ങളുടെ വിശേഷാൽ പൂജകളും മേൽവിലാസവും മേപ്പും അടങ്ങുന്ന ക്ഷേത്ര ഡയറക്ടറി 2013-ൽ പ്രസിദ്ധികരിക്കുക. എല്ലാ ക്ഷേത്രങ്ങളിലും ആദ്യാത്മിത പ0ന ക്ലാസ്സുകൾ സംഘടിപ്പിക്കക.

യോഗ ധ്യാനം പൂജാ പഠനം ജ്യോതിഷം വാസ്തു ശാസ്ത്രം തുടങ്ങിയ എല്ലാ വിധ ശാസ്ത്ര വിഷയങ്ങളും പരിശീലിപ്പിക്കുവാനുള്ള സൗകര്യങ്ങൾ എർപ്പാടാക്കുക ക്ഷേത്ര കലകളെയും കലാകാരൻമാരെയും നിലനിർത്തുവാനും പരിപോക്ഷിപ്പിക്കുവാനുമുള്ള  നിരവധിയായ പ്രവർത്തനങ്ങൾക്ക് ക്ഷേത്രങ്ങളേയും ക്ഷേത്ര കാര്യകർത്താക്കളേയും സഹായിക്കുവാനുള്ള പ്രവർത്തനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

1008 ക്ഷേത്രങ്ങളിൽ നിന്നും ഒരു പിടി മണ്ണ് വീതം ശേഖരിച്ച് അത് ഉപയോഗിച്ച് നിർമ്മിക്കുന്ന ഗണേശ വിഗ്രഹം  ഗണേശോത്സവത്തിന് വർക്കല പാപനാശം കടവിൽനിമജ്ജനം ചെയ്യുന്നതുമാണ്. കന്യാകുമാരി കടപ്പുറത്ത് നിന്നും ആരംഭിക്കുന്ന പ്രയാണം ആറ് മാസം കൊണ്ട് വർക്കല പാപനാശം കടപ്പുറത്ത് സമാപിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

പ്രയാണത്തിന് ട്രസ്റ്റ് ഭാരവാഹികളായ ഡോ.ജയരാജു, (മുൻ അനർട്ട് ഡയറക്ടർ ) ക്ഷേത്ര തന്ത്രി കിഴക്കില്ലം രാജേഷ് നമ്പൂതിരി ,സംഗീത സംവിധായകൻ പാർത്ഥസാരഥി , വി റ്റി ആർ ശർമ്മ (മേൽശാന്തി കാപാലിശ്വരം  ക്ഷേത്രം ,ആറ്റിങ്ങൽ രാധാമണിയമ്മ, ജ്യോതിഷദൂഷണം മനോജ് ഗോപിനാഥ്, സന്ധ്യ ടീച്ചർ, ഉദയ സിംഹൻ പോറ്റി, ഗോപാലകൃഷ്ണൻ (ഇരിക്കും കുടി മാരിയമ്മൻ ക്ഷേത്രം കാര്യദർശി ) , ബൈജു സദാശിവൻ, പി.രാമചന്ദ്രൻ ,വൈശാഖ് പോങ്ങ നാട്, രാജേഷ് കൊടുവഴന്നൂർ., വഞ്ചിയൂർ രതീഷ്‌, വക്കം സുനു, ആനത്തലവട്ടം അനി ബാൽ, കല്ലമ്പലം സജി, തെറ്റി കുളം അനിൽ ,രംഗൻ ശാർക്കര കടയ്ക്കാവൂർ രതീഷ് എന്നിവർ നേതൃത്വം നൽകും.