സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.), സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ അവാര്‍ഡ് നല്‍കുന്നത്.
മത്സരത്തിൽ രണ്ടാം തവണ വീണ്ടും പങ്കെടുക്കുമ്പോൾ കൂടുതല്‍ മാര്‍ക്ക് നേടി സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് കടയ്ക്കൽ താലൂക്ക് ആശുപത്രി. ഒരു ലക്ഷം രൂപ കമന്‍ഡേഷന്‍ അവാര്‍ഡിനാണ് കടയ്ക്കൽ താലൂക്ക് ആശുപത്രി ഇത്തവണയും അർഹത നേടിയത്. കൂടുതൽ മാർക്ക് നേടി എന്നത് കൂടുതൽ പ്രതീക്ഷ നൽകുന്നു.
തുടർച്ചയായി ഈ വിജയം കൈവരിക്കുന്നതിന് സൂപ്രണ്ട് ഡോ.രാജ് ഗഫൂറിന്റെ നേതൃത്വവും, അദ്ധ്വാനവും ഒപ്പം തന്നെ ബ്ലോക്ക് പഞ്ചായത്ത് ഭരണ മിഖവും അങ്ങേയറ്റം പ്രശംസനീയമാണ്.