*ജോലി വാഗ്‌ദാനം ചെയ്യുന്ന അനധികൃത പരസ്യങ്ങളിലും തൊഴില്‍ തട്ടിപ്പുകളിലും ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാകരുതെന്ന് ദക്ഷിണ റെയില്‍വേ മുന്നറിയിപ്പ്*
ഇന്ത്യന്‍ റെയില്‍വേയിലെ റിക്രൂട്ട്‌മെന്റ് പ്രക്രിയ ആര്‍.ആര്‍.ബി, ആര്‍.ആര്‍.സി വഴി മാത്രമാണെന്ന് അധികൃതര്‍ പറഞ്ഞു. റെയില്‍വേയിലെ വിവിധ വിഭാഗങ്ങളായ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്‌തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിലവില്‍ 21 റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളും (ആര്‍.ആര്‍.ബി) 16 റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലും (ആര്‍.ആര്‍.സി) മാത്രമാണ് നടത്തുന്നത്, മറ്റൊരു ഏജന്‍സിയല്ല. സെന്‍ട്രലൈസ്‌ഡ് എംപ്ലോയ്‌മെന്റ് നോട്ടിഫിക്കേഷനുകള്‍ (സി.ഇ.എന്‍) പുറപ്പെടുവിച്ചതിന് ശേഷം ഇന്ത്യന്‍ റെയില്‍വേയിലെ ഒഴിവുകള്‍ നികത്തുകയും വ്യാപക പ്രചാരണം നല്‍കുകയും ചെയ്യും. രാജ്യത്തുടനീളമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കും. എംപ്ലോയ്‌മെന്റ് ന്യൂസ്, റോസ്‌ഗര്‍ സമാചാര്‍ വഴിയാണ് സി.ഇ.എന്‍ പ്രസിദ്ധീകരിക്കുന്നത്. തൊഴില്‍ വാര്‍ത്തകള്‍, പത്രങ്ങളിലെ പരസ്യങ്ങള്‍ അല്ലെങ്കില്‍ ആര്‍.ആര്‍.ബികളെ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍, അറിയിപ്പുകള്‍ എന്നിവ ആര്‍.ആര്‍.ബികളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് പരിശോധിച്ച് ഉറപ്പുവരുത്താം.
റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ (ആര്‍.ആര്‍.ബി) സംബന്ധിച്ച അറിയിപ്പുകള്‍ക്കും വിവരങ്ങള്‍ക്കുമായി ഉദ്യോഗാര്‍ത്ഥികള്‍ ആര്‍.ആര്‍.ബികളുടെ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ആശ്രയിക്കുക. റെയില്‍വേ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ക്ക് 044 28213185 ല്‍ വിളിക്കാം.
#keralapolice