ആറ്റിങ്ങൽ: കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. ലീവ് സറണ്ടർ, ആരോഗ്യ സുരക്ഷാ കവചങ്ങൾ, കൃത്യമായ ജോലിക്രമീകരണം, ശമ്പളകുടിശിക തുക എന്നിവ അനുവ കാലതാമസം കൂടാതെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാഗരസഭാങ്കണത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ധർണ്ണയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള നിർവ്വഹിച്ചു.
സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗം എസ്.ശശികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ.രാമൻകുട്ടി സ്വാഗതവും, സ്റ്റാഫ് യൂണിയൻ പ്രതിനിധികളായ കെ.രാജൻ, പ്രമോദ് തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.