ശാർക്കര പൊങ്കാല ഇത്തവണയും പണ്ടാര അടുപ്പിൽ മാത്രം.

ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 13-ന് നടക്കും. കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും പണ്ടാര അടുപ്പിൽ മാത്രമായി പൊങ്കാല ചടങ്ങുകൾ ചുരുക്കാനാണ് തീരുമാനം.

ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിൽ ജനപ്രതിനിധികൾ, പോലീസ്, ശാർക്കര ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

തുടർന്ന് വരുന്ന കാളിയൂട്ട് ചടങ്ങുകൾ പതിവുരീതിയിൽ നടത്തുന്നതിന്റെ സാധ്യതതേടാനും യോഗത്തിൽ തീരുമാനമായി.