ആറ്റിങ്ങൽ: പൊതുവിദ്യാഭ്യാസ മേഖലയോടും അദ്ധ്യാപകരോടുമുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കെ.എസ്.ടി.യു ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ആറ്റിങ്ങൽ എൽ.എം.എസ് എൽ.പി സ്‌കൂളിൽ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കരിം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്‌തു.