ആറ്റിങ്ങൽ: ഇന്ന് രാവിലെ 8 മണിക്ക് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സജ്ജീകരിച്ച പോളിയോ ബൂത്തിൽ വച്ച് തുള്ളി മരുന്ന് വിതരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു.
പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി 32 പോളിയോ ബൂത്തുകളാണ് നഗരസഭ തയ്യാറാക്കിയിട്ടുള്ളത്. യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.റ്റി.സി, പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിലായി ട്രാൻസിസ്റ്റ് ബൂത്തുകളും പ്രവർത്തിക്കുന്നു. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ഈ സേവനം ലഭ്യമാവുന്നത്. വാർഡ് കൗൺസിലർമാർ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ്, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജെ.പി.എച്ച്.എൻ മാർ, ആശാവർക്കർ, അംഗനവാടി ജീവനക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 32 കേന്ദ്രങ്ങളിലും തുള്ളി മരുന്ന് വിതരണം നടക്കുന്നത്.