ആറ്റിങ്ങൽ: കടലിനും കായലിനുമിടയിൽ അധിവസിക്കുന്ന അഞ്ചുതെങ്ങ് നിവാസികൾക്ക് മാത്രമായി പ്രത്യേക പൈപ്പുലൈൻ സ്ഥാപിച്ചു കുടിവെളളക്ഷാമം പരിഹരിക്കുമെന്നുള്ള ഉറപ്പിന്മേൽ സി പി ഐ (എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റിക്ക് ആഫീസിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. അഞ്ചുതെങ്ങ് നിവാസികൾക്കായി ഇപ്പോൾ നടന്നുവരുന്ന പദ്ധതികൾ അതിവേഗത്തിൽ പൂർത്തിയാക്കും.ഏഴു മാസമായി പൊട്ടിക്കിടക്കുന്ന കായലിനു അടിയിൽ കൂടിയുള്ള - വക്കം കായിയ്ക്കരക്കടവ് പൈപ്പുലൈൻ ഫെബ്രു: 20 നകം പുനസ്ഥാപിക്കും. അഞ്ചുതെങ്ങ് തോണിക്കടവ് ഭാഗത്തേയ്ക്ക് പൂത്തുറയിൽ നിന്നും പുതിയ ലൈൻ വലിച്ചു വെള്ളം എത്തിക്കും. വെള്ളം ഒട്ടും ലഭിക്കാത്ത ഒറ്റപ്പെട്ട ചില സ്ഥലങ്ങൾ പരിശോധിച്ച് വെള്ളമെത്തിക്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കും. ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ കുടിവെള്ളം മുടങ്ങാതെ നൽകുമെന്നുള്ള ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻ്റ്റ് എക്സിക്യൂട്ടീവ് എഞ്ചീനിയർ, എന്നിവരുമായി പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം ആർ.രാമു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.ഷൈലജാ ബീഗം, പഞ്ചായത്ത് പ്രസിഡൻ്റ് വി.ലൈജു ,പാർട്ടി ഏര്യാ കമ്മറ്റിയംഗങ്ങളായ സി.പയസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ.ജറാൾഡ് തുടങ്ങിയവർ ചർച്ച നടത്തിയാണ് തീരുമാനത്തിലെത്തിയത്.സമരം ആർ.രാമു ഉദ്ഘാടനം ചെയ്തു.വി.ലൈജു അദ്ധ്യക്ഷനായി.അഡ്വ.ഷൈലജാ ബീഗം, പാർട്ടി ഏര്യാ സെക്രട്ടറി അഡ്വ.എസ്. ലെനിൻ, പാർട്ടി ഏര്യാ കമ്മറ്റിയംഗങ്ങളായ സി.പയസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.മുരളി, ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ ആർ.ജറാൾഡ്, സി.ചന്ദ്രബോസ്, സി.ദേവരാജൻ ,എസ്. പ്രവീൺ ചന്ദ്ര, എച്ച്.ഷാനവാസ്, തോബിയാസ്, അനിൽ ആറ്റിങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിജാ ബോസ്', വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബി.എൻ.സൈജു രാജ്, മെമ്പർമാരായ സജി സുന്ദർ, സോഫിയ സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവർ പങ്കെടുത്തു.