*കൂട്ടുകാരേ റെഡിയായിക്കോ സന്ദേശവുമായി കുട്ടിയുടെ വീട്ടിലേക്ക് അധ്യാപകർ*

കിളിമാനൂർ :  കൂട്ടുകാരേ റഡിയായിക്കോ തിങ്കളാഴ്ച്ച എല്ലാ കൂട്ടുകാരും സ്കൂളിൽ എത്തും. മാസ്ക്ക് ധരിച്ച് എത്തണേ.... അകലം പാലിക്കണേ... എന്ന സന്ദേശവുമായി കിളിമാനൂർ ഗവ എൽ പി എസിലെ അധ്യാപകർ   കുട്ടികളുടെ വീടുകൾ സന്ദർശിച്ചു.  സംസ്കൂൾ തുറക്കുന്നതിൽ അധ്യാപകരും  കുട്ടികളും രക്ഷാകർത്താക്കളും  ഒരു പോലെ സന്തോഷത്തിലാണ്. നിസ ടീച്ചറും സംഘവും മൂന്നാം ക്ലാസിലെ വൈഗയുടെ വീട്ടിലാണ് ആദ്യം എത്തിയത്. നമ്മാനങ്ങളും ,പൂക്കളും, പഠന പ്രവർത്തനങ്ങളുമായി എത്തിയ അധ്യാപകരെ  വൈഗക്ക് ഒരുപാടിഷ്ടമായി. പരിമിതികൾ കൊണ്ട് സ്കൂളിൽ എത്താനാകാത്ത വൈഗ ക്ക് ഒരു പാട് നാളുകൾക്ക് ശേഷം അധ്യാപകരെ നേരിൽക്കണ്ടത് ഏറെ സന്തോഷം നൽകി. അധ്യാപകരായ ലാലി കെ എസി, അൻസി എം,സിന്ധു ദിവാകരൻ ബി ആർ സി ട്രെയിനർ ഷാനവാസ് ബി, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഇന്ദു എസ് നായർ എന്നിവർ പങ്കെടുത്തു.

കിളിമാനൂർ ബി ആർ സിയുടെ അഭിമുഖ്യത്തിൽ എന്റെ വിദ്യാലയം മികച്ച വിദ്യാലയം   പദ്ധയുടെ ഭാഗമായാണ് ഗൃഹസന്ദർശനം നടന്നത്.ഓൺലൈൻ പഠന പ്രവർത്തനങ്ങളിൽ പങ്കാളിത്തം കുറവായിരുന്ന കുട്ടികളുടെ വീടുകളിൽ പഠന പ്രവർത്തനവുമായി എത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.ബി ആർ സി പ്രവർത്തകരുടെ നേതൃത്വത്തിൽ എസ് ആർ ജി യോഗം ചേർന്ന് കുട്ടികളിൽ ഉണ്ടായ പഠന വിടവുകൾ നികത്തുന്നതിന് പ്രവർത്തന പാക്കേജ് തയ്യാറാക്കി എല്ലാ കുട്ടികളേയും ഒരു പോലെ പഠനമുന്നേറ്റത്തിൽ എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ട്രൈ ഔ ട്ടിന്റെ ഭാഗമായി  പഞ്ചായത്തുകളിൽ നിന്നും ഓരോ സ്കൂളിനെ യാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഗവ എൽ പി എസ് കിളിമാനൂർ, ജി എൽ പി എസ് അടയമൺ, ജി എൽ പി എസ് പേടികുളം, ഗവ എൽ പി എസ് വെട്ടിയറ, ഗവ എൽ പി എസ് വെള്ളല്ലൂർ, എസ് എൻ വി യു പി എസ് കാട്ടുപുതുശ്ശേരി ,ഗവ എൽ പി എസ് പുലിയൂർകോണം, ഗവ എൽ പി എസ് പറക്കുളം എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾ. വരും ദിവസങ്ങളിൽ ഉപജില്ലയിലെ മുഴുവൻ സ്കൂളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും മെന്ന് ബി പി സി വി ആർ സാബു പറത്തു .