വെട്ടൂർ ഗ്രാമപഞ്ചായത്തിൽ 14.70 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മുനിക്കുന്ന് അംഗൻവാടി റോഡ് അഡ്വക്കേറ്റ് വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെയും പൊതുപ്രവർത്തകരുടെയും നിരന്തരമായ ആവശ്യത്തെത്തുടർന്ന് എംഎൽഎ തുക അനുവദിപ്പിക്കുകയായിരുന്നു. ഇതോടെ പ്രദേശവാസികളുടെ ചിര കാലാഭിലാഷമാണ് യാഥാർഥ്യമായത്.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻറ് നാസിമുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ താഹാ, വിജയകുമാർ, സുധാകരൻ,ഇല്യാസ്,ശ്യാം തുടങ്ങിയവർ പങ്കെടുത്തു.