അഗളി: സ്വർണക്കടത്തുകേസിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് അട്ടപ്പാടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയിൽ ജോലിക്കെത്തുന്നു.
ആദിവാസിക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന എച്ച്.ആർ.ഡി.എസ്. (ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി) എന്ന സംഘടനയുടെ പാലക്കാട്ടെ ഓഫീസിലാണ് വെള്ളിയാഴ്ച അവർ ജോലിയിൽ പ്രവേശിക്കുന്നത്. സി.എസ്.ആർ. ഡയറക്ടറായാണ് സ്വപ്ന സുരേഷ് ചുമതലയേൽക്കുന്നതെന്ന് എച്ച്.ആർ.ഡി.എസ്. സെക്രട്ടറി അജികൃഷ്ണൻ പറഞ്ഞു.
കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ (കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി-സി.എസ്.ആർ.) ഫണ്ടുകൾ വിനിയോഗിച്ചാണ് എച്ച്.ആർ.ഡി.എസ്. ആദിവാസിക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നത്.