ഇവിടങ്ങളില്‍ പരമാവധി 1500 പേര്‍ക്ക് അനുമതിയുണ്ട്. ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കുന്നവര്‍ ക്ഷേത്രത്തിന്റെ പരിസരത്ത് പൊങ്കാലയിടണം. ക്ഷേത്ര പരിസരത്തിന് പുറത്തുളളവര്‍ വീടുകളിലേ പൊങ്കാലയിടാവൂ. റോഡില്‍ പൊങ്കാല അനുവദിക്കില്ല. ക്ഷേത്രത്തില്‍ 25 മീറ്ററില്‍ ഒരാള്‍ എന്ന നിലയിലേ പൊങ്കാലയിടാന്‍ അനുവദിക്കൂ. പങ്കെടുക്കുന്നവര്‍ മൂന്ന് മാസത്തിനകം കൊവിഡ് വന്ന് പോയതിന്റെയോ 72 മണിക്കൂറിനിടെ ആര്‍ടിപിസിആര്‍ എടുത്തതിന്റെ ഫലമോ കൈയില്‍ കരുതുകയും വേണം. 18 വയസില്‍ താഴെയുളളവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകരുതെന്നും നിബന്ധനയുണ്ട്.
കൂടാതെ സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കുകയാണ്. അതിനോടൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു.